Thursday, April 14, 2011

മിസ് കാള്‍

തെല്ലൊരു  നീരസ്സത്തോടെ തന്നെയാണ്  ഉച്ച ഉറക്കത്തില്‍ നിന്നും ഞാന്‍  ഉണര്‍ന്നത് . കുറെ നേരമായി മൊബൈല്‍ തുടര്‍ച്ചയായി ശബ്ദിയ്ക്കുന്നു. എന്റെ ഒരു ഇഷ്ടഗാനമാണ് റിംഗ് ടോണ്‍ ആയി സെറ്റ് ചെയ്തിരുന്നത്. എന്നിട്ടും അന്നേരം എന്തോ അതും ശല്യമായിട്ടു തോന്നി. ആഴ്ചയില്‍  കിട്ടുന്ന ഒരു അവധി ദിവസം ഒന്ന് ഉറങ്ങാതെ പിന്നെ. നാട്ടില്‍ നിന്നുള്ള ഏതോ ഒരു നമ്പര്‍. എന്തൊക്കെയോ  പിറു പിറുത്തു കൊണ്ട് കാള്‍ അറ്റന്ട് ചെയ്തു. അങ്ങേ തലയ്ക്കല്‍ നിന്നും മധുരമൂറുന്ന ഒരു സ്ത്രീ ശബ്ദം. "ഹലോ എന്നെ മനസിലായോ?" എന്റെ ഉറക്കമെല്ലാം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി. ഒരുപാട് മുഖങ്ങള്‍ മനസിലൂടെ കടന്നു പോയി. പലരുടെയും പേരുകള്‍ ഓര്‍മ്മ ഇല്ല. അല്പം ഗൌരവ ഭാവത്തില്‍ തന്നെ സംസാരിച്ചു. കക്ഷി വിടുന്ന മട്ടില്ല. ഒടുവില്‍ ഫോണ്‍ കട്ട് ചെയ്തു വീണ്ടും കുറെ നേരം ചിന്തിഞ്ചു ആരായിരിക്കും .....

രണ്ടു ദിവസം കഴിഞ്ഞു ദെ വീണ്ടും ........ ദിവസേന നൂറിലധികം മിസ്‌ കാള്ളുകള്‍.. ഒടുവില്‍ സഹികെട്ട് ഒന്ന് വിളിച്ചു. മറു തലയ്ക്കല്‍ ചിരി ... പിന്നെ ഒരു ചോദ്യം "ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ ആണെന്ന് മനസ്സിലായാല്‍ തിരിച്ചു വ്ളിയ്ക്കുമോ " എന്ന്. നല്ല കടുത്ത ഭാഷയില്‍ തന്നെ എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. എന്തൊക്കെയോ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു  അതെ നമ്പറില്‍ നിന്നും ഒരു എസ് എം എസ് . ഉള്ളടക്കം ഇങ്ങനെ "ഹേയ്, ഞാന്‍ പാവമാ. നമ്മള്‍ പരസ്പരം അറിയും. കാണാറുണ്ട്‌. ശബ്ദം പണ്ടത്തേക്കാള്‍ മനോഹരമായിട്ടുണ്ട്. കേട്ടാല്‍ ആര്‍കും ഇഷ്ടമാകും. ഞാന്‍ ആരാണെന്ന് അറിയണ്ട. ഇനി കാണുമ്പോള്‍ മിണ്ടിയില്ലെങ്കിലോ. ഞാന്‍ ഇനി ശല്യം ചെയ്യില്ല".

ഇപ്പോഴും ചിന്തിക്കുന്നു, ആരായിരിക്കും അത്......

2 comments: